കച്ചവടത്തിലെ സകാത്ത് എത്രയാണെന്നു എങ്ങനെ കണക്കാക്കാം?
ഒരു വർഷം പൂർത്തിയാവുന്ന ദിവസം കച്ചവടത്തിലെ വിൽപനവസ്തുക്കളുടെ ആകെ മൂല്യവും കടം ഇനത്തിൽ കിട്ടാനുള്ളതിന്റെയും ആകെ തുക കണക്കാക്കി സകാത് നിര്‍ബന്ധമായിട്ടുണ്ടോ എന്ന് നോക്കേണ്ടതുമാണ്. ആകെ ലഭിച്ച മൂല്യം 85ഗ്രാം ശുദ്ധസ്വര്‍ണ്ണത്തിന്റെയോ 595 ഗ്രാം ശുദ്ധ വെള്ളിയുടെയോ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കിലാണ് സകാത് നിര്‍ബന്ധമാവുക.