ZAKATH CALCULATOR

നിങ്ങളുടെ അടുത്തുള്ള ഒട്ടകത്തിന്റെ സകാത്ത് കണ്ടെത്താം

ഒരു വർഷമായി നിങ്ങളുടെ അടുത്തുള്ള ഒട്ടകത്തിന്റെ എണ്ണം

ഒട്ടകത്തിന്റെ സകാത്ത് എത്രയാണെന്നു എങ്ങനെ കണക്കാക്കാം?

ഒട്ടകത്തിന്റെ നിസ്വാബ് അഥവാ സകാത്ത് നല്‍കേണ്ട കുറഞ്ഞ പരിധി അഞ്ച് ഒട്ടകങ്ങളാണ്. അഞ്ചുഒട്ടകങ്ങളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല. 25 വരെയുള്ള ഒട്ടകങ്ങളിൽ ആടിനെയാണ് സകാത്തായി നല്‍കേണ്ടത് നമ്മുടെ നാട്ടിൽ കോലാട് നെയ്യാട് എന്നിങ്ങനെയുണ്ട്. കൊടുക്കുന്നത് നെയ്യാടാണെങ്കിൽ ഒരു വയസ്സുള്ളതും കോലാടാണങ്കിൽ രണ്ട് വയസ്സുള്ളതും സകാത്തായി നൽകേണ്ടതാണ്
5 മുതല്‍ 9 വരെ - 1 ചെമ്മരിയാട്  
10 മുതല്‍ 14 വരെ - 2 ചെമ്മരിയാട്  
15 മുതല്‍ 19 വരെ - 3 ചെമ്മരിയാട്  
20 മുതല്‍ 24 വരെ - 4 ചെമ്മരിയാട്  
25 മുതല്‍ 35 വരെ - 1 വയസ്സിനും 2 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
36 മുതല്‍ 45 വരെ- 2 വയസ്സിനും 3 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
46 മുതല്‍ 60 വരെ- 3 വയസ്സിനും 4 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
61 മുതല്‍ 75 വരെ - 4 വയസ്സിനും 5 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
76 മുതല്‍ 90 വരെ- 2 വയസ്സിനും 3 വയസ്സിനും ഇടയിലുള്ള  2 പെണ്ണൊട്ടകം
91 മുതല്‍ 120 വരെ- 3 വയസ്സിനും 4 വയസ്സിനും ഇടയിലുള്ള  2 പെണ്ണൊട്ടകം
120നു മുകളിലുള്ള ഓരോ 50 ഒട്ടകത്തിനും മൂന്നിനും നാലിനും ഇടക്ക് പ്രായമുള്ള ഒരു പെണ്ണൊട്ടകത്തെ സകാത്തായി നല്‍കേണ്ടതാണ്.