മാടുകളുടെ സകാത്ത് എത്രയാണെന്നു എങ്ങനെ കണക്കാക്കാം?
പശുവിന്റെ നിസ്വാബായി കണക്കാക്കപ്പെടുന്നത് 30 പശുക്കളാണ്. അതായത് 30 പശുക്കളില്‍
കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല.
30 മുതല്‍ 39 വരെ - 1 വയസ്സുള്ള 1 പശു
40 മുതല്‍ 59 വരെ - 2 വയസ്സുള്ള 1 പശു
60 മുതല്‍ 69 വരെ - 1 വയസ്സുള്ള 2 പശുക്കള്‍
70 മുതല്‍ 79 വരെ - 1 വയസ്സുള്ളതും 2 വയസ്സുള്ളതുമായ ഓരോ പശുക്കള്‍
80 മുതല്‍ 89 വരെ - 2 വയസ്സുള്ള 2 പശുക്കള്‍
90 മുതല്‍ 99 വരെ - 1 വയസ്സുള്ള 3 പശുക്കള്‍
100 മുതല്‍ 109 വരെ - 2 വയസ്സുള്ള 1 പശു + 1 വയസ്സുള്ള 2 പശുക്കള്‍
110 മുതല്‍ 119 വരെ - രണ്ട് വയസ്സുള്ള രണ്ട് പശുക്കള്‍ + ഒരു വയസ്സുള്ള ഒരു പശു
120 2വയസ്സുള്ള 3 പശുക്കള്‍ അല്ലെങ്കില്‍ 1 വയസ്സുള്ള 4 പശുക്കള്‍.